നാദാപുരം ചേലക്കാട് വീടിൻ്റെ കിണർ ഇടിഞ്ഞുതാഴ്ന്നു; വീടും അപകട ഭീഷണിയിൽ


നാദാപുരം: ചേലക്കാട് വള്ള്യാട്ട് കണ്ണൻ്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിൻ്റെ ആൾമറയും ഭിത്തിയും പൂർണ്ണമായും മണ്ണിനടിയിലേക്ക് താഴ്ന്നുപോയി.

വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണർ താഴ്ന്നതോടെ കിണറിനോട് ചേരന്ന അടുക്കള ഭാഗത്തിൻ്റെ തറയുടെ ഒരു ഭാഗവും ഇടിഞ്ഞ നിലയിലാണ് ഉള്ളത്. വീട് തകർച്ച ഭീഷണിയിലായതോടെ പ്രതിസന്ധിയിലാണ് കുടുംബം. കണ്ണനും ഭാര്യ ജാനുവുമാണ് വീട്ടിലെ താമസക്കാർ.