ചോമ്പാല ഉപജില്ല കലോത്സവം; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും


പുറമേരി: ചോമ്പാല ഉപജില്ല കലോത്സവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും. നവംബർ 9,11,12,13 തിയ്യതികളിലായാണ് കലോത്സവം നടക്കുക. ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതിലക്ഷ്മി സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.വിജിഷ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ബാബു, കെ.സമീർ, കെ.അച്ചുതൻ, അജിത് പാച്ചിപറമ്പത്ത്, മുഹമ്മദ് പുറമേരി, പ്രിൻസിപ്പാൾ ഇ.കെ.ഹേമലത തമ്പാട്ടി, പ്രധാന അധ്യാപിക ഷൈനി, പി.ടി.എ പ്രസിഡൻ്റ് കെ.കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.കെ.ജ്യോതിലക്ഷ്മി (ചെയർ പേഴ്സൺ) ഇ.കെ.ഹേമതല തമ്പാട്ടി (കൺവീനർ) സപ്ന ജൂലിയറ്റ് (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.