ധർണ്ണാ സമരവുമായി യു.ഡി.എഫ് നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ; കെട്ടിട നികുതി, കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം


നടുവണ്ണൂർ: യു.ഡി.എഫ്. നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി. കെട്ടിട നികുതി, കെട്ടിട നിർമ്മാണ ഫീസ് എന്നിവ ഭീമമായി വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റെ നടപടിക്കെതിരെയാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ധർണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഷ്റഫ് മങ്ങര അധ്യക്ഷത വഹിച്ചു.

കെ. രാജീവൻ, ഷാഹുൽ ഹമീദ് നടുവണ്ണൂർ ഷബീർ നിടുങ്ങണ്ടി, എം.കെ. പരീദ്, സജീവൻ മക്കാട്ട്, ടി. നിസാർ, സിറാജ് നടുവണ്ണൂർ, ബാലൻ കെ.പി., കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.