ടയര്‍പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു; എരവട്ടൂര്‍ ചേനായി റോഡില്‍ വാഹനം വയലിലേക്ക് മറിഞ്ഞു


എരവട്ടൂര്‍: ചേനായി റോഡ് ബസ്‌സ്‌റ്റോപിനു സമീപം ഥാര്‍ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.

ആവളയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഥാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ പുറകിലത്തെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാളൂര്‍ പാറപ്പുറത്ത് റഷീദ് എന്നയാളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പേരാമ്പ്രയില്‍ നിന്നും ക്രെയില്‍ എത്തി ഏകദേശം രാത്രി ഏഴ് മണിയോടെ വാഹനം അവിടെ നിന്നും മാറ്റി.