വാണിമേലിൽ വീടിനുള്ളിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി


വാണിമേൽ: അധ്യാപകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പറമ്പത്തെ ശ്രീജിത്താണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂളിലെ അധ്യാപകനാണ്.

പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ നമ്പ്യാരുടെയും ജാനകിയുടേയും മകനാണ്
സഹോദരി: ശ്രീജ
ശ്രീജിത്തിന്റെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു.