ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു


പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. അടുക്കളയുടെ സൺഷേ‍ഡ് തർന്നു. കൂവ പൊയ്യിൽ പിണ്ഡപ്പാറ സരോജിനിയുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.

വീടിന് പുറകുവശത്തെ വലിയ മൺഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും വാർഡം​ഗവും സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചു.