വാഹനം വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് വശത്തേക്കു മാറിനില്‍ക്കാന്‍ സ്ഥമില്ല, ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണി; യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച് കടിയങ്ങാട് എല്‍.പി സ്കൂള്‍ റോഡിഡിലെ മെറ്റല്‍ക്കൂമ്പാരം


പേരാമ്പ്ര: റോഡ് നിര്‍മാണം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും റോഡില്‍ ബാക്കി വന്ന മെറ്റല്‍ക്കൂമ്പാരം നീക്കിയില്ല. യാത്രാക്കാര്‍ ദുരിതത്തില്‍. കടിയങ്ങാട് എല്‍.പി സ്‌കൂള്‍ റോഡിലാണ് മെറ്റല്‍ക്കൂമ്പാരം ഇരുചക്രവാഹനങ്ങള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നത്.

റോഡിലേക്ക് മെറ്റല്‍ ചിതറികിടക്കുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. വാഹനം വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് വശത്തേക്കു മാറിനില്‍ക്കാന്‍ ഇതുകാരണം സ്ഥലമില്ലാത്ത അവസ്ഥയാണ്.

കരാറുകാരെ ബന്ധപ്പെട്ടിട്ടും നീക്കംചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കടിയങ്ങാട് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാവുമ്പോള്‍ കുറ്റ്യാടി പേരാമ്പ്ര റോഡില്‍നിന്ന് പെരുവണ്ണാമൂഴിക്കുള്ള റോഡിലേക്കെത്താന്‍ ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്.

summary: the rest of the metals on the road was not changed and the passengers were in distress