പിന്‍ചക്രം ഊരിത്തെറിച്ചു; ഉടുമ്പന്‍ചോല എം.എല്‍.എ എം.എം.മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു


ഇടുക്കി: ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഇടുക്കി കമ്പംമേട്ടിലാണ്‌ അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.