റേഷൻ സംവിധാനം അട്ടിമറിച്ചു; സിവിൽ സപ്ലൈ ഓഫീസിലേക്ക് മാർച്ചുമായി വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
വടകര: അരിയില്ലാത്ത റേഷൻകടകളും മരുന്നില്ലാത്ത ആശുപത്രികളുമാണ് പിണറായി സർക്കാരിൻറെ ഭരണം കൊണ്ട് ഉണ്ടായ കേരളത്തിൻറെ നേട്ടമെന്ന് അഡ്വക്കേറ്റ് .കെ.പ്രവീൺകുമാർ. റേഷൻ സംവിധാനം അട്ടിമറിച്ചതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി സിവിൽ സപ്ലൈ ഓഫീസിലേക്ക് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാർച്ച് സർക്കാരിനെതിരേ ഉയർന്ന് വരുന്ന ശക്തമായ പ്രക്ഷോഭത്തിൻ്റെ തുടക്കമാണൈന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് സതീശൻകുരിയാടി അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ചെയർമാൻകോട്ടയിൽ രാധാകൃഷ്ണൻ ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഈ നാരായണൻ നായർ കെ പി കരുണൻ പുറന്തോടത്ത് സുകുമാരൻ’വി കെ പ്രേമൻ അഡ്വക്കേറ്റ് പി.ടി.കെനജ്മൽ. ദിൽക്കുഫിൽ, നിജിൻ ‘രഞ്ജിത്ത് കണ്ണോത്ത്, രൻജിത്ത്, പി.കെ. രതീശൻ, നജീബ് താഴെ അങ്ങാടി കെ.ജി. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു
![](http://perambranews.com/wp-content/uploads/2023/01/per.gif)