വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ


വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്.

ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ ആശ്ര യിക്കുന്നത്. കക്കൂസ് ടാങ്ക് നിറഞ്ഞതിനാലാണ് അടച്ചു പൂട്ടിയത് എന്നാണ് നഗരസഭ അധികൃതരുടെ വിശദീ കരണം.

നേരത്തെ ടാങ്ക് നിറഞ്ഞപ്പോഴെല്ലാം കരാർ നൽകി കക്കൂസ് മാലിന്യം നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരനാണ് ഇതിന്റെ ചുമതല. എത്രയും പെട്ടന്ന് ശുചിമുറി നടസ്സങ്ങൾ നീക്കി തുറന്നു നൽകണ മെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.