കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കായക്കൊടി ചുഴലിക്കര ചാത്തു; മൃതദേഹം ലഭിച്ചത് കുറ്റ്യാടി പാലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ച്


കുറ്റ്യാടി: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കുറ്റ്യാടി കായക്കൊടി ചുഴലിക്കര ചാത്തുവാണ് മരിച്ചത് തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ നിന്നും സന്ദേശം ലഭിച്ചതിന്റെ അടിസ്ഥനത്തില്‍ നാദാപുരം അഗ്നി രക്ഷാ നിലയത്തില്‍നിന്നും അസി: സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ സേന സംഭവ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറ്റ്യാടി പാലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ച് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

അസി സ്റ്റേഷന് ഓഫീസര്‍ കെ.സി സുജേഷ് കുമാര്‍, ടി.വിനോദന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ ജയ്‌സണ്‍, എം. സജീഷ്, ഇ.കെ നികേഷ്, ഡി.അജേഷ്, കെ.ബിനീഷ്, കെ.എം വിജേഷ്, എന്‍.കെ അഖില്‍, രതീഷ്.ആര്‍ നായര്‍, സന്തോഷ്.സി തുടങ്ങിയവര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നതില്‍ പങ്കാളികളായി.

ഭാര്യ പരേതയായ മാത. മക്കള്‍: നാണു, ജാനു, മാതു, ദേവി, രാജന്‍.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

summary: the person who died after being swept away in the kuttyadi river has been identified as kuttyadi kaayakkodi chuzhalikkara chathu