കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി
കൊയിലാണ്ടി: പന്തലായനി ഹൈസ്കൂളിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി നടേരി-മരുതൂർ കിഴക്കിൽ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ ധനീഷിൻ്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
അച്ഛൻ: നാരായണൻ. അമ്മ: കമല. ഭാര്യ: നവ്യശ്രീ. സഹോദരി: ധന്യ. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാളെ സംസ്ക്‌കരിക്കും.
Summary: The person who died after being hit by a train in Koilandi was identified; The deceased was a native of Nateri