ബാലുശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ എരംമംഗലം സ്വദേശി മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരി പനായിയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. എരമംഗലം അയോത്ത് കുനി കൃഷണന്‍കുട്ടി(51) ആണ് മരിച്ചത്.

ബാലുശ്ശേരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം നടന്നത്. പനായില്‍വെച്ച് കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു.

summary: the person injured in last night’s accident in balussery panayi was died