വടകര ടൗൺഹാളിൽ നീർമാതളം പൂത്തു; മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയുള്ള നീർമാതളക്കാലം നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി
വടകര: വീണ്ടും നീർമാതളം പൂത്തു. നീർമാതള സുഗന്ധം ആസ്വദിക്കാൻ വടകര ടൗൺഹാളിൽ നിരവധി പേരെത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയാണ് നീർമാതളക്കാലം നൃത്താവിഷ്ക്കാരം ഒരുക്കിയത്. എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകരയാണ് സംഗീതമൊരുക്കിയത്. മനോജ് നാരായണൻ രംഗാവിഷ്ക്കാരം നിർവഹിച്ച കലാവിരുന്ന് വടകരയിലെ കലാസ്വാദകർക്ക് പുതുഅനുഭവമായിരുന്നു.
നർത്തകി രമേശും സംഘവുമാണ് നൃത്തചുവടുകളുമായി അരങ്ങിലെത്തിയത്. നർത്തകിയുടെ പല ചുവടുകളിലും ഭാവങ്ങളിലും മാധവിക്കുട്ടിയെ കാണാൻ കഴിഞ്ഞെന്ന് നൃത്താവിഷ്ക്കാരം കാണാനെത്തിയവർ പറഞ്ഞു. കലാമണ്ഡലം ഹൈമാവതി പരിപാടി ഉദ്ഘാടനം ചെയ്തു. വി ടി മുരളി അധ്യക്ഷനായി. പി സതീദേവി, രമേശൻ പാലേരി, പി പിചന്ദ്രശേഖരൻ, പി ശ്രീജിത്ത്, കെ പി ഗിരിജ, വി പി പ്രഭാകരൻ പിപി ദിവാകരൻ , കെ എം സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
Description: The Neermathalakalak dance performance based on the life and writings of Madhavikkutty was remarkable