റോഡിൽ ‘അഭ്യാസം’ കാട്ടുന്നവർ സൂക്ഷിക്കുക; ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങളുമായി കറങ്ങുന്നവരെ പൂട്ടാന്നൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


കോഴിക്കോട്: ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങളുമായി റോഡിൽ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. റോഡിൽ അഭ്യാസങ്ങളും റേസിംഗും നടത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദ്ദേശം. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ ഇരുപതുകാരൻ ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയിൽ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പരിശോധന ശക്തമാക്കുന്നതിന് മുന്നോടിയായി ആലപ്പുഴയിൽ സംസ്ഥാനത്തെ മുഴുവൻ ആർ.ടി.ഒമാരുടെയും യോഗം ട്രാൻസ്‌പോർട് കമ്മിഷണർ വിളിച്ചിരുന്നു. ജില്ലയിൽ ഉദ്യോഗസ്ഥരെ പത്തോളം സ്‌ക്വാഡുകളാക്കി തിരിച്ച് പരിശോധന നടത്താനാണ് തീരുമാനം.

Description: The Motor Vehicle Department is preparing to lock up those who flout traffic rules