കാണാതായ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി


പേരാമ്പ്ര: കാണാതായ ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കോഴിക്കോട് നിന്നുമാണ് കണ്ടെത്തിയത്.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി വീട്ടുകാരോട് പറയാതെ സ്‌ക്കൂട്ടറുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഒരാള്‍ കുട്ടിയെ തിരിച്ചറിയുന്നതും വീട്ടില്‍ അറിയിക്കുന്നതും. തുടര്‍ന്ന് ഇന്നലെ രാത്രി 11ണിയോടെ കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കുകകയായിരുന്നു.