മഴ വീണ്ടും എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


കോഴിക്കോട്: അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. പല ജില്ലകളിലും രാവിലെ മുതല്‍ മഴ ആരംഭിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ മഴ ഉണ്ടാവുമെന്നാണ് അറിയിപ്പ്.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് നല്‍കിയ ജില്ലകള്‍

തിങ്കള്‍: കോട്ടയം, എറണാകുളം, ഇടുക്കി
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി
ബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും അറിയിച്ചു. കേരള – ലക്ഷദ്വീപ് – കര്‍ണ്ണാടക തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഉത്തരേന്ത്യയില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ നാഷനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

summary: the meteorological center has announced the possibility of rain in all the district in the next three hour