കോരപ്പുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് വടകര കോട്ടപ്പള്ളി സ്വദേശി


വടകര: കോരപ്പുഴ പാലത്തില്‍ നിന്നും ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്. ഭാസ്‌കരൻ്റെയും രാധയുടയും മകനാണ്. ഭാര്യ നിഷ, മകള്‍ അനാമിക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കരിക്കും.

ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാള്‍ കോരപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തി.

കോരപ്പുഴയ്ക്ക് അടുത്തുള്ള കാപ്പാട് കണ്ണന്‍കടവില്‍ നിന്നും സന്ധ്യയോടെയാണ് മൃതദേഹം ലഭിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

The man who jumped from the Korapuzha bridge was identified; The deceased was a native of Vadakara Kottapally