ജനകീയ സമരങ്ങളിൽ മുന്നിൽ നിന്ന നേതാവ്, ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ടെത്തിയ ജനപ്രതിനിധി; അന്തരിച്ച കെ പി ബാലൻ വടകരയുടെ പ്രിയപ്പെട്ട നേതാവ്
വടകര: വടകരയുടെ ജനകീയ സമരങ്ങളിൽ മുന്നിൽ നിന്ന നേതാവ് . കെ.പി. ബാലനെന്ന രാഷ്ട്രീയ നേതാവിനെ വടകരയിലെ ജനങ്ങൾക്ക് മറക്കാനാകില്ല. വടകര നഗരസഭയിൽ ജനപ്രതിനിധിയായി എത്തിയ സമയം പുതിയാപ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ വിവാദങ്ങൾക്ക് ശ്വാശത പരിഹാരം കണ്ടെത്തി. ഇത് ജനങ്ങൾക്കിടയിൽ കെ പി ബാലന് കൂടുതൽ സ്വീകാര്യത നൽകി.
നടക്കുതാഴെ സർവ്വീസ് സഹകരണ ബാങ്ക് സ്ഥാപകരിലൊരാളാണ് കെ പി ബാലൻ. ബാങ്കിന്റെ ഇന്നത്തെ വളർച്ചയ്ക്ക് അദ്ദേഹം വലിയൊരു കാരണമായിരുന്നെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഖാവ് പത്മനാഭൻ പറയുന്നു. വടകര നഗരസഭയുടെ ഇന്നത്തെ ഉയർച്ചയിലും കെ പി ബാലനെന്ന മുൻ വൈസ് ചെയർമാന്റെ പങ്ക് ചെറുതല്ല. അദ്ദേഹത്തിന്റെ സേവനങ്ങളും നേതൃപാഠവും എന്നും മറ്റുള്ളവർക്ക് അനുകരിക്കാവുന്നതായിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ് അദ്ധേഹം.
ദീർഘകാലം സിപിഐ എം നടക്കുതാഴ ലോക്കൽ സെക്രട്ടറിയായിരുന്നു. വടകര നഗരസഭ വൈസ് ചെയർമാൻ കൂടാതെ നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സിഐടിയു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു വടകര ഏരിയ പ്രസിഡൻ്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സിഡബ്ല്യുഎഫ്ഐ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.