അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരൻ, സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ; സതീശന്റെ ഓർമ്മകളിൽ നാട്


കുറ്റ്യാടി: അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. വോളിബോളിൽ തന്റെതായ ശൈലി സതീശനുണ്ടായിരുന്നു. വോളി ബോൾ ടൂർണ്ണമെന്റുകളിൽ ഫാസ് കുറ്റ്യാടിയുടെ കൗണ്ടർ അറ്റാക്കർ.

ഫാസ് കുറ്റ്യാടിയുടെ ക്യാപ്റ്റനായിരുന്നു സതീശൻ. സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ ഇരട്ടിയായിരുന്നു. കളത്തിലെന്നും നിറപുഞ്ചിരിയുമായെ ആ കളിക്കാരൻ നിന്നിരുന്നുള്ളൂവെന്ന് നാട് ഓർക്കുന്നു. കുറ്റ്യാടി എന്ന നാടിന്റെ ജനകീയ മുഖം കൂടിയായിരുന്നു അദ്ധേഹത്തിന്റേത് .

വോളി ​ഗ്രൗണ്ടിൽ ഏത് പ്രതിരോധത്തെയും നിഷ്പ്രയാസം ഭേദിക്കാൻ സതീശനാകുമായിരുന്നെന്നും കാണികളുടെ ആവേശവും അൽഭുതവുമായിരുന്നു അദ്ദേഹമെന്നും സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. സതീശനെന്ന വോളിതാരത്തെ ഫാസ് കുറ്റ്യാടിയെന്ന ക്ലബ്ബിന് മാത്രമല്ല കുറ്റ്യാടിക്കും തീരാനഷ്ടമാണ്.