കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ തെറിച്ചുവീണത് ബസിന്റെ ടയറിനുമുന്നില്‍; കടിയങ്ങാട് നടന്ന അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് തളീക്കര സ്വദേശിയായ യുവാവ്


പേരാമ്പ്ര: സംസ്ഥാനപാതയില്‍ കടിയങ്ങാട് വെളുത്തപറമ്പത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ തളീക്കര സ്വദേശി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ബസ് ഇടിച്ച ബൈക്ക് മറിയുകയും യാത്രികന്‍ ബസിന്റെ ടയറിന് മുമ്പിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. എന്നാല്‍ ഉടനടി ബസ് നിര്‍ത്തിയതിനാല്‍ യാത്രക്കാരന്‍ കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.