കൂത്തുപറമ്പില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ഉടമയും സുഹൃത്തും അറസ്റ്റില്‍


കൂ​ത്തു​പ​റ​മ്പ്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേര്‍ അറസ്റ്റില്‍. ത​ല​ശ്ശേ​രി​ റോ​ഡി​ൽ പാ​റാ​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എ​ൻ.​എ​ച്ച് 1985 ഹോ​ട്ട​ലു​ട​മ മൂ​ര്യാ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (39), സു​ഹൃ​ത്ത് ക​ക്കാ​ട് സ്വ​ദേ​ശി സ്വ​ദേ​ശി സ​ഹ​ദ് (37) എ​ന്നി​വരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്‌.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇതേ ഹോട്ടലിലെ ബില്ലിങ് സ്റ്റാഫായ വയനാട് സ്വദേശി അനസ് ചാള്‍സി(20)നെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്. ബില്ലിങ്ങില്‍ തിരിമറി നടത്തിയെന്നാരോപിച്ച് ഹോട്ടലുടമ നൗഫല്‍ സുഹൃത്തിനൊപ്പമെത്തി അനസ് ചാള്‍സിനെ കാറില്‍ കയറ്റി കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനിടെ രക്ഷപ്പെട്ട ചാള്‍സ് സമീപത്തെ വീട്ടിലേക്ക് ഓടികയറുകയായിരുന്നു. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പോലീസെത്തിയാണ് അനസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എ​സ്.​ഐ ര​മേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്റ് ചെയ്തു.

Description: The hotel employee was kidnapped and beaten up; Two people Arrested