പരിപാലനത്തിനായി ഹരിത സംരക്ഷകര്‍, കുറ്റ്യാടിയെ പച്ചപ്പിലേക്ക് മാറ്റാനായി ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി


കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പുഴയോരത്ത് ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഹൈബ്രിഡ് വിഭാഗത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് നട്ടത്. തൈകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രക്ഷാകവചം നിര്‍മ്മിക്കുകയും, പരിപാലനത്തിനു വേണ്ടി ഹരിത സംരക്ഷകരെ നിയോഗിക്കുകയും ചെയ്യും. ഇവര്‍ക്കായിരിക്കും തൈകള്‍ പരിപാലിക്കേണ്ട ചുമതല.

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹാംഷിം നമ്പാടന്‍, ഇ.എം അസ്ഹര്‍, എ.കെ. വിജീഷ്, കെ.എം ബഷീര്‍, പി.പി.കെ.മൊയ്തു.സലിം തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.