പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 9.30ന് വടകരയിലെത്തും, 9.45ന് നാദാപുരം റോഡിൽ; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്


വടകര: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി വടകരയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര രാവിലെ 9.30 മണിക്കാണ് വടകരയിൽ എത്തുക. 9.45 ന് നാദാപുരം റോഡിൽ വിലാപയാത്ര യെത്തും. 10.30 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തുന്ന ഭൗതിക ശരീരം അവിടെ പൊതുദർശനത്തിന് വെക്കും.

കാലത്ത് 8.15ന് എലത്തൂരും 8.30 പൂക്കാടും 8.45ന് കൊയിലാണ്ടിയിലും 9 മണിക്ക് നന്തിയിലും 9.15ന് പയ്യോളിയും കഴിഞ്ഞാണ് 9.30ന് വടകരയിലെത്തുന്നത്. 9.45ന് നാദാപുരം റോഡിലും 10മണിക്ക് മണിമാഹിയിും 10.15ന് പുന്നോലും കടന്ന് 10.30് തലശ്ശേരി ടൗണ്‍ഹാളിലെത്തും.

ഉച്ചയ്ക്ക് 12 മണിവരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരും. പിന്നീട് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന പുഷ്പന്റെ സുഷുമ്‌ന നാഡിക്ക് പരിക്കേറ്റു. മന്ത്രി എം.വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു സംഭവം. ഇതോടെ പുഷ്പന്റെ കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.

ഡി.വൈ.എഫ്.ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).

Summary: The funeral procession with Pushpan’s body will reach Vadakara at 9.30 am, at Nadapuram Road at 9.45 am; The country is preparing to pay its last respects to the Koothuparamba struggle fighter Pushpan