സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി; മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മോഹന്‍ദാസിന് വിട ചൊല്ലി നാട്


ആയഞ്ചേരി: മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ആയഞ്ചേരി കുളമുള്ളതില്‍ മോഹദാസിന് നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ 11മണിയോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകനായ മോഹന്‍ദാസിനെ ഏറെക്കാലമായി ഷുഗറിന്റെ അസുഖങ്ങള്‍ അലട്ടിയിരുന്നു.

അസുഖം ഗുരുതരമായതോടെ കഴിഞ്ഞ ഒരുമാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുന്നത്. ഈ മാസം 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് അധ്യാപകന്‍ കൂടിയായ മോഹന്‍ദാസ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ്. പഠനത്തോടൊപ്പം തന്നെ കലാ-കായിക രംഗത്ത് കുട്ടികള്‍ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയിരുന്നത്. മാത്രമല്ല ബാലസംഘത്തിന്റെ സജീവമായ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

അച്ഛന്‍: പരേതനായ കുളമുള്ളതിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ: ജാനു (അരൂർ).

ഭാര്യ: റിജിന.

മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്.

സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ്‌ കുമാർ.

Description: The funeral of Memunda Higher Secondary School teacher Mohadas has been completed