പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
പേരാമ്പ്ര: ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ നാലാം പ്രതിയും അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി എന്‍.അബ്ദുല്‍ നാസര്‍ (48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കാണാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിലും തുടര്‍ന്ന് കോട്ടക്കലിലും പീഡനത്തിനിരയായത്.
കേസില്‍ നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരപ്പനങ്ങാടി എസ് .എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ സഹായത്തോടെയാണ് നാലാം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
summary: the fourth accused was also arrested in the case of molestation of a differently- abled student from perambra