സിപിഎം സംസ്ഥാന സമ്മേളനം; പതാക ജാഥക്ക് ജില്ല അതിർത്തിയിൽ ഉജ്വല സ്വീകരണം


നാദാപുരം: എം സ്വരാജ് നയിക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പതാക ജാഥയ്ക്ക് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനിച്ചിൽ ആവേശ്വ ഉജ്വല സ്വീകരണം നല്കി. ജില്ല സെക്രട്ടറി എം മെഹബൂബ് എം സ്വരാജിന് ഹാരമണിയിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മോഹനൻ, എ പ്രദീപ് കുമാർ, കെ കെ ലതിക എന്നിവർ ചേർന്ന് സ്വീകരിച്ചു.

വെടിക്കെട്ടിൻ്റെയും ബേൻ്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചാനയിച്ചത്. ജാഥയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് കായപ്പനിച്ചിയിൽ എത്തിച്ചേർന്നത്. റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷമാണ് ജാഥ പ്രയാണം തുടങ്ങിയത്.