പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; രാവിലെ പതിനൊന്ന് മണി മുതൽ മുതൽ പ്രവേശനം നേടാം


കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.

ഇന്ന് രാവിലെ ഒൻപതു മണിക്ക് അലോട്മെന്റ് പട്ടിക പ്രസിദ്ധികരിക്കുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാവുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു.

ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടർന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും.

അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്‍റെ കാര്യത്തിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പത്ത് ശതമാനം സീറ്റ് മാറ്റിവെച്ചാണ് അലോട്ട് മെൻറ് തുടങ്ങുക.

നേരത്തെ ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീണ്ടതോടെ മുഖ്യ അലോട്ട്‌മെന്റും നീട്ടുകയായിരുന്നു.

പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കുമെന്നാണ് മന്ത്രി ശിവൻകുട്ടി അറിയിച്ചത്.

summery: the first allotment list for plus one admission in the state has been published