തീയണച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍; കാപ്പാട് ജൈവമാലിന്യക്കൂമ്പാരം കത്തിനശിച്ചു- വീഡിയോ
ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ ഇന്നലെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകള്‍ ശ്രമിച്ച്. ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ ജൈവമാലിന്യമടക്കം കൂട്ടിയിട്ട ഇടത്താണ് തീപിടിത്തമുണ്ടായത്. ആദ്യം തീപിടിച്ചപ്പോള്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് തീ നിയന്ത്രണാതീതമായി ആളിപ്പടരുകയായിരുന്നു.
ജൈവമാലിന്യ കൂമ്പാരത്തിനൊപ്പം ഉണങ്ങിക്കിടന്ന പ്രദേശത്തെ കുറ്റിക്കാടുകളും തീപടരാന്‍ ആക്കം കൂട്ടി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കിയാണ് വീണ്ടും തീപടരാനുള്ള സാഹചര്യം ഒഴിവാക്കിയത്.
കൊയിലാണ്ടി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബു, ഫയര്‍ ആന്റ് റസക്യൂ ഓഫീസര്‍മാരായ എം.ജാഹിര്‍, കെ.ബി.സുകേഷ്, എം.ലിനീഷ്, പി.എം.രജിലേഷ്, സുജിത്ത് എന്നിവരടങ്ങിയ സംഘം തീയണയ്ക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Summary: The fire that broke out at Kappad Beach yesterday