കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേത് കേരകര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന സമീപനം; അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമായി കര്‍ഷക കോണ്‍ഗ്രസ്
അരിക്കുളം: അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരകര്‍ഷകനെ കുത്തുപാളയെടുപ്പിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ – മുഖ്യമന്ത്രി തര്‍ക്കമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കണ്‍വന്‍ഷന്‍ കര്‍ഷക കോണ്‍ഗസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീധരന്‍ കല്‍പ്പത്തൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. മുതിര്‍ന്ന കേരകര്‍ഷകന്‍ ടി.ടി.ശങ്കരന്‍ നായരെ കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.കെ.കോയക്കുട്ടി, അനസ് കാരയാട്, ബാബു പറമ്പടി, ടി.എം.പ്രതാപചന്ദ്രന്‍, ശശീന്ദ്രന്‍ പുളിയത്തിങ്കല്‍, മണി ഇടപ്പള്ളി, ഇ.കെ.ശശി എന്നിവര്‍ സംസാരിച്ചു.