ലഹരി വിമുക്ത സ്കൂളുകൾ; എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു


വടകര: എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബി.ഇ.എം സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയിലെ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ബി.ഇ.എം സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി വടകര താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മേമുണ്ട ഹൈസ്കൂളിലെ ഭഗത്ത് തെക്കേടത്ത് പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. വടകര സംസ്കൃതം എച്ച്.എസ് ലെ ദേവാംഗ്കൃഷ്ണ രണ്ടാം സ്ഥാനവും, സിയ ഫാത്തിമ പുതുപ്പണം ജെ.എൻ.എം എച്ച്.എസ് മൂന്നാം സ്ഥാനവും , ദേവതീർത്ഥ.എസ് മേമുണ്ട എച്ച്.എസ് നാലാം സ്ഥാനവും നേടി.

The Excise Department organized an Independence Day quiz in Vadakara under the leadership of Vimukti Mission