കണ്ണൂരിൽ ഓട്ടോറിക്ഷയില്‍ മുള്ളൻ പന്നി ഓടിക്കയറി: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ മുള്ളൻ പന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപം ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ കണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ വിജയൻ ഇരുന്ന ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. സമീപത്തുള്ളവർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.
സഹോദരങ്ങൾ: ബീന, നീതു, പരേതനായ ഇന്ദ്രൻ.
Description: The driver died after the auto overturned in Kannur