‘വടകര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണം’; കെ.എസ്.ആർ.ടി.സി (ഐ.എൻ.ടി.യു.സി) യൂണിറ്റ് കൺവെൻഷൻ
വടകര: വടകര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കെ.എസ്.ആർ.ടി.സി (ഐ.എൻ.ടി.യു.സി) വടകര യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെയ്ത ബസുകൾക്ക് മാറ്റം വരുത്തുക, കാലതാമസം കൂടാതെ ശമ്പളം വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കണ്വെന്ഷന് ഉന്നയിച്ചു.
ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ.എൻ.എ. അമീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി നാസർ അധ്യക്ഷനായി. പി. ജീജോഷ്, പി.വി. സുരാജ്, കെ.പി. ബാബു, രാജേഷ് കിണറ്റുംകര, കെ.സുധീർ, പി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Description'; The dilapidated condition of Vadakara KSRTC depot should be resolved'