വടകരയുടെ സാംസ്കാരിക സായാഹ്നങ്ങൾക്കിനി പ്രൗഡിയുടെ പകിട്ടുണ്ടാവും; ബാൻ്റ് വാദ്യത്തിൻ്റെയും ഘോഷയാത്രയുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു


വടകര: വടകരയുടെ സാംസ്കാരിക മേഖലയ്ക്ക് മുതക്കൂട്ടാകുന്ന നിലയിൽ നഗര ഹൃദയത്തിൽ വടകര നഗരസഭ പണികഴിപ്പിച്ച സാംസ്കാരിക ചത്വരം നാട്ടിന് സമർപ്പിച്ചു. പ്രശസ്ത ചലചിത്ര സംവിധായകനും ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ ഉദ്ഘാനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു.

വടകരയുടെ കലാ സാംസ്കാരിക സായാഹ്നങ്ങൾക്ക് ഇനി ഇവിടെ വേദിയാവും. അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ സാംസ്കാരിക ചത്വരം നിർമ്മിച്ചത്. ബി.ഇ.എം ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്താണ് മനോഹരമായ ഈ ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചത്. ഊരാളുങ്കൽ ലാബർ സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചത്.

പൂന്തോട്ടവും വർണ്ണവിളക്കുകളും വടകരയുടെ സംസ്കാരം അടയാളപ്പെടുത്തിയ ചുമർ ചിത്രങ്ങളും ശില്പങ്ങളുമെല്ലാം സാംസ്കാരിക ചത്വരത്തെ ആകർഷകമാക്കുന്നു. ചടങ്ങിന് നഗരസഭ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ കൗൺസിലർമാർ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ മുത്തുക്കുടകളേന്തി നിരവധി പേർ അണിനിരന്ന ഘോഷയാത്രയോടെ ഉത്സവാന്തരീക്ഷത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തുക എന്ന സന്ദേശവുമായി ലിസി മുരളീധരൻ്റെ നേതൃത്വത്തിൽ സ്ത്രീശബ്ദം എന്ന നൃത്ത പരിപാടി അരങ്ങേറി.

Summary: Vadakara’s cultural evenings will have a grudge against Proudie; The cultural square was dedicated to the nation in a festive atmosphere accompanied by bands and processions