വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണവിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു; സി.പി.എ. അസീസ്


മേപ്പയ്യൂര്‍: വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. കീഴരിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവ സംഗീതശില്പത്തിലെ വിവാദ ചിത്രീകരണം നടത്തിയവര്‍ക്കെരെ നടപടി എടുക്കാതെ മന്ത്രിമാരും സി.പി.എം നേതാക്കളും പ്രസ്താവനകള്‍ നടത്തി തടിയൂരുകയാണ് ചെയ്യുന്നതെന്നും കലോത്സവ ഭക്ഷണമെനു വിവാദം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും സി.പി.എ. അസീസ് പറഞ്ഞു.

ടി.യു. സൈനുദ്ദീന്‍ പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷനായി. ടി.കെ.എ. ലത്തീഫ്, മിസ്ഹബ് കീഴരിയൂര്‍, വി.പി. റിയാസ് സലാം, ടി.പി. മുഹമ്മദ്, സലീം മിലാസ്, ടി. കുട്ട്യാലി, നൗഷാദ് കുന്നുമ്മല്‍, ടി.എ. സലാം, അസീസ് നമ്പ്രത്തുകര, എ.പി.എ. അസീസ്, പി. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.

ടി.യു. സൈനുദ്ദീന്‍ (പ്രസിഡണ്ട്), എ. മൊയ്തീന്‍, എന്‍.പി. മൂസ്സ, എന്‍. പക്രന്‍(വൈസ് പ്രസിഡണ്ടുമാര്‍), നൗഷാദ് കുന്നുമ്മല്‍ (ജനറല്‍ സെക്രട്ടറി), കെ. റസാക്ക്, വി. അമ്മദ്, ടി. നിസാര്‍ (സെക്രട്ടറിമാര്‍), ടി.എ. സലാം (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി.