വടകരയുടെ തെരുവോരങ്ങളില്‍ ചെങ്കൊടികള്‍ പാറി പറക്കും, റാലിയില്‍ അണിനിരക്കുന്നത്‌ അരലക്ഷം പേർ; സി.പി.ഐ.എം ജില്ലാ സമ്മേളനം നാളെ സമാപിക്കും


വടകര: നാളെ വൈകീട്ട് നടക്കുന്ന ബഹുജനറാലി, റെഡ് വളണ്ടിയര്‍ മാര്‍ച്ച് എന്നിവയോട്‌ കൂടി സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് സമാപനമാവും. ഇന്ന് നടന്ന പൊതുചര്‍ച്ചയില്‍ 16 ഏരിയാകമ്മിറ്റികളില്‍ നിന്നായി 12 വനിതകള്‍ ഉള്‍പ്പെടെ 45 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നാളെ നടക്കുന്ന ബഹുജനറാലിയില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്നും, സീതാറം യെച്ചൂരി നഗറില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും കെ.കെ ലതിക എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, മന്ത്രി മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്‍, പി. ​മോ​ഹ​ന​ൻ തുടങ്ങിയവര്‍ സംസാരിക്കും. ജൂബിലുകുളത്തിന് സമീപം, കരിമ്പനപ്പാലം, മേപ്പയില്‍ ഓവ് പാലത്തിന് സമീപം എന്നിവിടങ്ങളില്‍ നിന്നായി റെഡ് വളണ്ടിയര്‍ മാര്‍ച്ച് സമ്മേളന നഗരിയിലെത്തും.

Description: The CPIM district conference will conclude tomorrow