ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനം, പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചക്കിട്ടപ്പാറ പഞ്ചായത്തിനകത്തും പുറത്തുമുള്ള നിരവധിപേര്‍ക്ക് ഉപകാരപ്രദം; തിമിരിപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി
പെരുവണ്ണാമൂഴി: കുറ്റ്യാടിപ്പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന തിമിരിപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം കൂവപ്പൊയിലില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനേയും ചെമ്പനോടയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്.
ഓപ്പണ്‍ ഫൗണ്ടേഷനോടു കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ മൂന്ന് സ്പാനുകളിലായിട്ട് 78 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരു വശങ്ങളിലും കരിങ്കല്‍ പാര്‍ശ്വഭിത്തിയോട് കൂടി ബി.എം, ബി.സി ഉപരിതലമുള്ള അനുബന്ധ റോഡും നിര്‍മ്മിക്കുന്നുണ്ട്. 8.44 കോടി രൂപയാണ് പാലം നിര്‍മ്മിക്കുന്നതിനായി അനുവദിച്ചത്.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചക്കിട്ടപാറ പഞ്ചായത്തിനകത്തും പുറത്തുമായി ഒട്ടേറെ ആളുകള്‍ക്ക് ഉപകാരപ്രദമാകും. പാലത്തിന്റെ നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി. പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലത്തിനു ആവശ്യമായ 1.40 ഏക്കര്‍ സ്ഥലം നാട്ടുകാര്‍ സൗജന്യമായി നല്‍കിയതാണ്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, അംഗങ്ങളായ എം.എം. പ്രദീപന്‍, കെ.എ. ജോസ് കുട്ടി, സി.കെ. ശശി, ബിന്ദു വത്സന്‍, ഇ.എം. ശ്രീജിത്ത്, രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ പി.സി. സുരാജന്‍, പി.പി. രഘുനാഥ്, എ.ജി. ഭാസ്‌കരന്‍, ജെയിംസ് മാത്യു, ബേബി കാപ്പുകാട്ടില്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബിജു ചെറുവത്തൂര്‍, പി.എം. ജോസഫ്, രാജന്‍ കാരിത്തടത്തില്‍ എന്നിവര്‍ സംസാരിച്ചു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ..സുനില്‍ സ്വാഗതവും പി.ഡബ്ല്യു.ഡി. പാലം വിഭാഗം എക്‌സി. എഞ്ചിനീയര്‍ ബി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
summary: the construction work of timiri river over bridge has started