നഗരത്തിലെ പോക്കറ്റ് റോഡുകൾ മഴയ്ക്ക് മുമ്പ് റിപ്പയറിംഗ് ചെയ്യണം; നഗരസഭ അധികൃതർക്ക് നിവേദനം നൽകി വടകര ഓട്ടോ കൂട്ടായ്മ
വടകര: വടകര നഗരത്തിലെ പോക്കറ്റ് റോഡുകൾ മഴക്കാലത്തിന് മുമ്പ് റിപ്പയർ ചെയണമെന്ന് ആവശ്യപ്പെട്ട് വടകര ഓട്ടോ കൂട്ടായ്മ നിവേദനം നൽകി. വടകര മുനിസിപാലിറ്റി ചെയർ പേഴ്സൺ കെ.പി ബിന്ദു, നഗരസഭ സെക്രട്ടറി എന്നിവർക്കാണ് നിവേദനം നൽകിയത്.
നഗരത്തിലെ പല പോക്കറ്റ് റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഉള്ളത്. മഴക്കാലത്തിന് മുമ്പ് റിപ്പയറിംഗ് ചെയ്തിട്ടില്ലെങ്കിൽ വലിയ യാത്ര ദുരിതം അനുഭവിക്കേണ്ടിവരും. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഓട്ടോക്കാർക്ക് പൊട്ടിപ്പൊളിഞ റോഡ് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

വടകര ഓട്ടോ കൂട്ടായ്മ പ്രവർത്തകരായ ശ്രീപാൽ മാക്കൂൽ, മിഥുൻ കൈനാട്ടി, അനിൽകുമാർ കുട്ടോത്ത്, ഷഗിൻ കാർത്തികപ്പള്ളി, മോഹനൻ പണിക്കോട്ടി, ബിനീഷ് മയ്യണ്ണൂർ, ശരത്ത് തിരുവള്ളൂർ എന്നിവർ പങ്കെടുത്തു. മഴക്കാലത്തിന് മുൻപ് തന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി വടകര നഗരത്തിൽ ഉള്ള പോക്കറ്റ് റോഡുകൾ യാത്രാ യോഗ്യമാക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പുനൽകിയതായി ഓട്ടോ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
Summary: The city’s pocket roads should be repaired before the rains; Vadakara Auto Association submits a petition to the municipality authorities