ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി; യുവതിയും പത്തുമാസം പ്രായമായ കുഞ്ഞും റോഡരികില്‍ തെറിച്ചുവീണു: അപകടം നടന്നത് തിരുവമ്പാടിയില്‍


തിരുവമ്പാടി: ചുരിദാര്‍ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി യുവതിയും കുഞ്ഞും റോഡരികില്‍ തെറിച്ചുവീണു. മലയോര ഹൈവേയില്‍ പുല്ലൂരാംപാറ പൊന്നാങ്കയം സ്‌കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് സാരമല്ല.

ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന കൂടരഞ്ഞി സ്വദേശിനിയായ യുവതിയും പത്തുമാസം പ്രായമായ കുഞ്ഞുമാണ് അപകടത്തില്‍പ്പെട്ടത്.