കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു


കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. വലിയ അപകട വാര്‍ത്ത കേട്ടുണരുന്നതില്‍ നിന്ന് കൊയിലാണ്ടി രക്ഷപെട്ടത് അത്ഭുതകരമായി.

ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ കൂടി കൊയിലാണ്ടി പെട്രോള്‍പമ്പിനു സമീപത്ത് വച്ചാണ് സംഭവം. ലോറിയുടെ പിന്‍ഭാഗത്തുള്ള ടയറില്‍ തീപിടിക്കുകയായിരുന്നു.

ടയര്‍ തമ്മില്‍ ഉരസിയത് മൂലമാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു.വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന പഞ്ചസാര ലോറിക്കാണ് തീപിടിച്ചത്. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം.

വിവരം കിട്ടിയതിനെ തുടര്‍ന്ന് ഉടനെ തന്നെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കെ യുടെ നേതൃത്വത്തില്‍ സംഘം എത്തുകയും വെള്ളമുപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ്, നിധിപ്രസാദ് ഇ.എം, വിഷ്ണു, സിജിത്, ബബീഷ്, ധീരജ്‌ലാല്‍ പി.സി, സത്യന്‍, ഷാജു, ഹോംഗാര്‍ഡുമാരായ രാജീവ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

summery: the car that was running under koyilandy caught fire