പുതുപ്പണത്ത് വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ​ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ


വടകര: പുതുപ്പണം ചിറ്റങ്ങാടി മുക്ക് റോഡിൽ വീട്ടു മുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ​ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ. ഗായത്രി ഹൗസിൽ ദാസന്റെ വീട്ടു മുറ്റത്തെ കാറാണ് തകർത്തത്.

രാവിലെയാണ് കാറിന്റെ ​ഗ്ലാസ് തകർന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. രാത്രി എന്തോ ശബ്ദം കേട്ടിരുന്നെന്ന് ദാസൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

KL18 L 540 സ്വിഫ്റ്റ് മോഡൽ കാറാണ്. ദാസന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വടകര പോലീസിൽ പരാതി നൽകിയതായി ദാസൻ പറഞ്ഞു.