ഒരച്ഛന്റെ ദാരുണ മരണത്തിനും മകളുടെ അപകടത്തിനും ഇടയാക്കിയ ബസ്സിന്റെ ചീറിപ്പായല്‍; ഉള്ള്യേരിയില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍
ഉള്ള്യേരി: ഉള്ള്യേരിയില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മേപ്പയ്യൂര്‍ കല്പത്തൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. പേരാമ്പ്ര പാലേരി വടക്കുംമ്പാട്ട് ഫസലുവിനെയാണ് ഇന്നലെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന പാതയില്‍ തെരുവത്ത് കടവിനും ഉള്ളിയേരി എ.യു.പി സ്‌കൂളിനും ഇടയില്‍ തിങ്കളാഴ്ച്ച രാത്രി 7.30 യോടെയായിരുന്നു അപകടമുണ്ടായത്.
മൊടക്കല്ലൂരില്‍ പഠിക്കുന്ന മകളെയും കൂട്ടി ബാലകൃഷ്ണന്‍ വീട്ടിലേക്ക് വരുമ്പോഴാണ് ദാരുണമായ അപകടം നടന്നത്. ബാലകൃഷ്ണനും മകളും സഞ്ചരിച്ച കെ.എല്‍.56 എം 5808 സ്‌കൂട്ടര്‍ എതിരെ വന്ന എസ്സാര്‍ ബസുമായി ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ ബാലകൃഷ്ണന്‍ മരിക്കുകയും മകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രയിലാവുകയും ചെയ്തിരുന്നു. ബസ്സിന്റെ അമിതവേഗമായിരുന്നു അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടെ തകര്‍ന്നിരുന്നു.
summery: the bus driver was arrested in the accident where the bus and bike collided at theruvathakkadav