പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യുവതി കുഴഞ്ഞുവീണു; കൃത്യസമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാർ


പേരാമ്പ്ര: പേരാമ്പ്രയിൽ ബസ്സിൽ കുഴഞ്ഞു വീണ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അദ്നാൻ ബസിലായിരുന്നു സംഭവം.

കുറ്റ്യാടിയിൽ നിന്നും ബസിൽ കയറിയ യുവതിക്ക് പേരാമ്പ്രയിൽ എത്തിയപ്പോൾ ശരീരാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും ഉടൻ തന്നെ ഡ്രൈവർ ആദി സുരേഷ് ബസ്സ് നേരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

ആശുപത്രി അധികൃതരും ബസ്സ് വരുന്നത് കണ്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. യുവതിയ്ക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി.