ദൈവത്തിന്റെ കൈയുമായി കൂടപ്പിറപ്പ്; ചങ്ങരംകുളത്ത് വീട് വൃത്തിയാക്കുന്നതിനിടെ മുകള്‍നിലയില്‍ നിന്ന് താഴെ വീണ യുവാവിനെ കൈപ്പിടിയിലൊതുക്കി രക്ഷിച്ച് സഹോദരന്‍; സി.സി.ടി.വി ദൃശ്യം കാണാം


ചങ്ങരംകുളം, മലപ്പുറം: വീടിന്റെ ടെറസില്‍ നിന്ന് തെന്നി താഴേക്ക് വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. സ്വന്തം സഹോദരനാണ് യുവാവിന് രക്ഷകനായത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ഒതളൂരിലാണ് സംഭവം. ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്.

വീട് വൃത്തിയാക്കാനായി ടെറസിന് മുകളില്‍ കയറിയതായിരുന്നു ഷഫീഖ്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീഖ് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീണ ഷഫീഖിനെ അതിശയകരമാം വിധം കൈപ്പിടിയിലൊതുക്കിയാണ് സാദിഖ് രക്ഷപ്പെടുത്തിയത്.

സാദിഖിന്റെ മനസാന്നിധ്യവും സമയോചിതമായ ഇടപെടലുമാണ് ഷഫീഖിനെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. താഴേക്ക് വീണ ഷഫീഖിനെ സാദിഖ് കൈപ്പിടിയിലൊതുക്കി രക്ഷപ്പെടുത്തുന്നതിന്റെ സി.സി.ടിവി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

സി.സി.ടി.വി ദൃശ്യം കാണാം..

summery: the brother saved the young man who fell down from the terrace of the house, watch video