ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


മണിയൂർ: ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഫൈസൽ ബർദുബൈയിൽ അന്തരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി
ഉമ്മ: ആയിശ
സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ് മലബാർ , ഫൗസിയ.