വടകര പുറങ്കര കടലില്‍ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വടകര: പുറങ്കര കടലില്‍ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ എത്തി തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ കണ്ടെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഹൈജാസ് തിരയില്‍പെട്ട പുറങ്കര വളപ്പില്‍ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടാണ് വലിയകത്ത് ഫൈജാസിനെ തിരയില്‍പെട്ട് കാണാതായത്. കോസ്റ്റല്‍ പോലീസും മല്‍സ്യ തൊഴിലാളികളും തെരച്ചില്‍ തുടരുകയായിരുന്നു.

രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫൈജാസ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ തീരത്തുണ്ടായിരുന്നു.

ഫൈജാസ് അപകടത്തില്‍പെട്ടതിന് പിന്നാലെ അവര്‍ നിലവിളിക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.