ഹൃദയാഘാതം മൂലം ഗള്‍ഫില്‍ അന്തരിച്ച ചക്കിട്ടപാറ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


ചക്കിട്ടപാറ: ഒക്ടോബര്‍ 28ന് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ അന്തരിച്ച ചക്കിട്ടപാറ പടിയറ കുരുവിള (ജോയി- 52) യുടെ മൃതദേഹം നാളെ രാവിലെ പത്തോടെ വീട്ടിലെത്തിക്കും. വസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം പതിനൊന്നരയോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

അച്ഛന്‍: പരേതനായ പടിയറ വര്‍ഗീസ്. അമ്മ: മേരി. ഭാര്യ: മിനി (വിലങ്ങാട് വലിയ വീട്ടില്‍ കുടുംബാംഗം).മക്കള്‍: അയന (വിദ്യാര്‍ത്ഥിനി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്), സയന(വിദ്യാര്‍ത്ഥിനി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), തെരേസ, ജോര്‍ജ് (ഇരുവരും ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഷാജു ( ചെമ്പനോട), ജെസി (കോഴിക്കോട്), പരേതരായ മേഴ്സി, സജി.

സൗദി അറേബ്യയിലെ താമസസ്ഥലത്ത് കഴിഞ്ഞമാസം 28-നായിരുന്നു മരണം. ഉറങ്ങാന്‍ കിടന്ന കുരുവിള പിന്നെ എഴുന്നേറ്റില്ല. ഉറക്കത്തിലെ ഹൃദയാഘാതമായിരുന്നു മരണകാരണം. മൃതദേഹം അല്‍ഹസ്സ സല്‍മാനിയയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാട്ടിലെത്തിക്കാന്‍ മൂന്നര ലക്ഷം രൂപയോളം ചെലവുള്ളതിനാലും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയ്ക്ക് അത് താങ്ങാന്‍ പറ്റാത്തതിനാലും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുകയായിരുന്നു.

summary: the body of a native of Chakkittapara, who died in the gulf, will be brought home tomorrow