ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനിയുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും
പേരാമ്പ്ര: ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ (25) യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും. പതിനൊന്നുമണിയോടെ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
ഒരാഴ്ച മുൻപാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വൈഡൻ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്. ന്യൂറംബർഗിലായിരുന്നു താമസം.

ചെമ്പനോട പേഴത്തിങ്കൽ ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. ബെൽവിൻ സഹോദരനാണ്.