ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്.
വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി ഏറ്റുമുട്ടിയ ജീവനക്കാരെ സ്റ്റാൻഡിലുള്ളവർ ചേർന്ന് പിടിച്ച് മാറ്റി. ആദ്യം ബസ് സ്റ്റാന്റിനകത്തു നിന്ന് തല്ലുകൂടവരെ പിടിച്ച് മാറ്റിയെങ്കിലും അവർ പിന്നീട് ടാക്സി സ്റ്റാന്റിന് സമീപത്ത് വച്ചു വീണ്ടും ഏറ്റമുട്ടുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷത്തെ തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ യാത്രയാക്കി.
സംഘർഷത്തി പരിക്കേറ്റ ജീവനക്കാർ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പേരാമ്പ്രയിലെ ആശുപത്രിയിലും ചികിത്സ തേടി.
Summary: The argument eventually turned into fight, clash tookpalce in meppayur bus stand between pravathi and thamburati bus employees.