പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ



പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോടമിനോട് പറഞ്ഞു.

Also read: ”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്https://perambranews.com/madrasa-teacher-from-payoli-avikal-who-is-a-victim-of-fraud/

പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പരാതിക്കാരന്റെ പയ്യോളിയിലെ വീട്ടിലെത്തിയ ഇയാള്‍ കവര്‍ച്ച നടത്തുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫി കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു.

പയ്യോളി എസ്.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

summary: the accused in the case of cheating madrasa teacher in payyoli and stealing gold and money has been arrested